ലണ്ടന്‍: ലണ്ടനെ വിറപ്പിച്ച ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ ബ്രിട്ടീഷ് പാര്‍ലമെന്റിന് പുറത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ് അറസ്റ്റില്‍. കയ്യില്‍ ആയുധം കരുതിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് 30കാരനായ യുവാവിനെ പിടികൂടിയത്. ഇയാള്‍ക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇയാളുടെ കൈവശം കത്തിയുണ്ടെന്ന് ചില വഴിയാത്രക്കാര്‍ വിളിച്ചു പറയുന്നത് കേട്ടതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടനില്‍ കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് ഭീകരര്‍ നിരവധി കാല്‍നട യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചിരുന്നു.




