ലണ്ടന്‍: അയര്‍ലന്‍ഡിന് പിന്നാലെ സെര്‍ബിയയിലും സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രി. അന ബെര്ണബിക്കിനെ പ്രസിഡന്റ് അലക്സാണ്ട്ര വ്യുസിക് പ്രധാനമന്ത്രിയായി നിയമിച്ചു. ബെര്ണബിക്കിന്റെ നിയമനത്തിന് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
സെര്‍ബിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അന്ന ബെര്ണബിക്. കഴിഞ്ഞ വര്‍ഷമാണ് ബെര്ണബിക് മന്ത്രിസഭയില്‍ അംഗമായത്. നിലവില്‍ പബ്ലിക് അഡ്മിനിസ്ട്രേഷന് വകുപ്പ് മന്ത്രിയാണ്. മാര്‍ക്കറ്റിംഗില്‍ എംബിഎ നേടിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് അയര്‍ലന്‍ഡില്‍ സ്വവര്‍ഗാനുരാഗിയായ ലിയോ വരദ്കര്‍ പ്രധാനമന്ത്രിയായത്. സ്വര്വര്ഗാനുരാഗികളോടുള്ള മാറുന്ന സമീപനത്തിന്റെ സൂചനയായാണ് ഇരുവരുടെയും സ്ഥാനാരോഹണം വിലയിരുത്തപ്പെടുന്നത്.






