
ന്യൂഡല്‍ഹി: ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് സെമിയില്‍ പ്രവേശിച്ചു. എട്ടാം സീഡും ഒളിമ്പിക് ലോക ചാമ്പ്യനുമായ ചെന്‍ ലോങ്ങിനെ മറികടന്നാണ് പ്രണോയ് സെമിയില്‍ എത്തുന്നത്. സ്കോര്‍: 21-18, 16-21, 21-19.
ടൂര്‍ണമെന്റിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ കെ. ശ്രീകാന്തും സെമിയില്‍ ഇടം നേടി. ലോക 19-ാം റാങ്കുകാരന് സു വെയി വാങ്ങിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് അവസാന നാലിലെത്തിയത്. രണ്ട് ഗെയിമിനുള്ളില്‍ തന്നെ ചൈനീസ് തായ്പെയ് താരം ശ്രീകാന്തിനോട് തോല്‍വി സമ്മതിക്കുകയായിരുന്നു. സ്കോര്‍: 21-15, 21-14.






