
ആരുടെയും ഹൃദയം തകര്‍ക്കുന്ന ചിത്രവും വാര്‍ത്തയുമാണ് വിയറ്റ്നാമില്‍ നിന്ന് പുറത്ത് വരുന്നത്. ചുവന്ന പ്ലാസ്റ്റിക് ബോക്സില്‍ തുണിയില്‍ പൊതിഞ്ഞ് പിഞ്ചു കുഞ്ഞിനെയും സമീപത്തായി കരഞ്ഞു കൊണ്ടിരിക്കുന്ന ആണ്‍കുട്ടിയുടെയും ചിത്രങ്ങളാണ് പുറത്ത് വന്നത്. മാതാവ് ഇരുവരെയും അതിരാവിലെ അഞ്ച് മണിക്ക് ഇവിടെ ഉപേക്ഷിച്ച് പോയതാണ്. സ്കൂട്ടറില്‍ ഇരുവരെയും റോഡില്‍ എത്തിച്ച മാതാവ് ആറുവയസ്സുകാരനോട് പെട്രോള്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ സമയം അതിക്രമിച്ചിട്ടും കുട്ടികളുടെ മാതാവ് തിരികെ വന്നില്ല.
കുട്ടി കരയുന്നത് കണ്ട് ഓടിയെത്തിയ ആളുകള്‍ ആറുവയസ്സുകാരനോട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പിഞ്ചു കുഞ്ഞിന് വെറും രണ്ട് മാസം മാത്രമാണ് പ്രായം. തുടര്‍ന്ന് ആളുകള്‍ പോലീസില്‍ വിവരം അറിയിച്ചു. അവര്‍ ആറുവയസ്സുകാരനെയും കുഞ്ഞിനെയും കൊണ്ടു പോയി. മാതാവിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.






