
ജനീവ: സ്വിസ്സ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് താരതമ്യേന കുറവ് നിക്ഷേപമാണുള്ളതെന്ന് സ്വിസ്സ് ബാങ്ക് അസോസിയേഷന്. ഇന്ത്യക്കാര്‍ക്ക് സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ കൂടുതല്‍ ഹോങ്കോങ്ങിലും സിംഗപ്പൂരിലുമാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ മറ്റ് ആഗോള ഹബ്ബുകളില്‍ ഉള്ള ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങളെ കുറിച്ച് ഔദ്യോഗിക രേഖകളൊന്നും തന്നെ പുറത്തു വന്നിട്ടില്ല.
സ്വിറ്റ്സര്‍ലന്റില്‍ അക്കൗണ്ട് തുടങ്ങുന്നതിനേക്കാള്‍ എളുപ്പമാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ തുടങ്ങാന്‍ എന്നാണ് സ്വിസ്സ് പ്രൈവറ്റ് ബാങ്ക് അസോസിയേഷന് പറയുന്നത്. ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച തുക 2015-ല്‍ 8392 കോടി രൂപയായാണ് കുറഞ്ഞത്. മുന്‍ വര്‍ഷങ്ങളുടേതില്‍ നിന്ന് മൂന്നിലൊന്നായാണ് നിക്ഷേപം കുറഞ്ഞത്. സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കടിഞ്ഞാണ്‍ മുറുകിയ സാഹചര്യത്തിലാണിത്.






