
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്റെ മരണത്തിന് പിന്നാലെ മരിച്ചത് നടന് സാജന് പള്ളുരുത്തിയാണെന്ന് വ്യാജ പ്രചരണം. സോഷ്യല്‍ മീഡിയയിലാണ് കലാഭവന്‍ സാജന് എന്ന് തെറ്റിദ്ധരിച്ച് സാജന് പള്ളുരുത്തിയുടെ ചിത്രവും വാര്‍ത്തയും പ്രചരിക്കുന്നത്. ഇതിനെതിരെ സാജന്റെ സുഹൃത്തുക്കള്‍ രംഗത്തെത്തി അദ്ദേഹം ജീവിച്ചിരുപ്പുണ്ട്. ഷൂട്ടിങ് തിരക്കിലാണെന്നും സുഹൃത്തുക്കള്‍ അറിയിച്ചു.
കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെയാണ് കലാഭവന്‍ സാജന് അന്തരിച്ചത്. സാജന് എന്ന പേരില്‍ തെറ്റിദ്ധരിച്ച് സാജന് പള്ളുരുത്തിയുടെ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു.
ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, അദ്ദേഹം മോഹന്‍ലാല്‍ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.






