
ദോഹ : ഖത്തര്‍സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന അന്ത്യശാസനയുമായി ബഹ്റൈന്‍. ബഹ്നൈന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് നേവല്‍ഫോഴ്സ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിക്ക് ബഹ്റൈന്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് വിവരം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടരുന്നതിന് ഇടയിലാണ് ബഹ്റൈന്‍ സ്വരം കടുപ്പിക്കുന്നത്.
2014 മുതലാണ് ഐഎസ് ഭീകരര്‍ക്കു നേരെ യു.എസ് സേന നടത്തുന്ന പോരാട്ടത്തില്‍ ഖത്തര്‍ ഭാഗമാകുന്നത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. അതേസമയം, യു.എസ്. പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ ഖത്തറുമായി സൈനികസഹകരണം തുടരുന്നുണ്ട്. വിരലിലെണ്ണാവുന്ന ഖത്തര്സൈനികരേ ഈ സഖ്യസേനയില്‍ ഉള്ളൂവെന്നാണ് സൂചന.






