
തിരുവനന്തപുരം: എന്‍ജീനിയറിംഗ് പ്രവേശന പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ആദ്യ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്ക്. കോഴിക്കോട് സ്വദേശി ഷാഫില്‍ മഹീന് ആണ് ഒന്നാമന്. അറുനൂറില്‍ 587.13 മാര്‍ക്ക് ഷഫീല്‍ നേടി. ജെ.ഇ.ഇ പരീക്ഷയില്‍ സംസ്ഥാനത്തുനിന്ന് ഒന്നാമതെത്തിയ മിടുക്കന് കൂടിയാണ് ഷഫീല്‍.
വേദാന്ത് പ്രകാശ്(കോട്ടയം, 580.81 മാര്‍ക്ക്), കോട്ടയം സ്വദേശി അഭിലാഷ് ഘാര്‍ (571.40) ആണ് മൂന്നാമന്. ആനന്ദ് ജോണ്‍ (കോട്ടയം). അഞ്ചാം റാങ്ക് നന്ദഗോപാല്‍ കോഴിക്കോട് എന്നിങ്ങനെയാണ്.
വനിതകളില്‍ നഫിയ സലീം(14ാം റാങ്ക്) ആണ് മുന്നില്‍. ജില്ലാ അടിസ്ഥാനത്തില്‍ വയനാട് ജില്ലയില്‍ മാത്രമാണ് പെണ്‍കുട്ടികള്‍ മുന്നിലെത്തിയത്. അരുന്ധതി ചന്ദ്രശേഖരര്‍. എസ്.സി വിഭാഗം-ഇന്ദ്രജിത്ത് സി(മലപ്പുറം), അശ്വിന് വിശ്വനാഥ് എന്നിവരും. എസ്.ടി വിഭാഗത്തില്‍ ജിബിന്‍ ജോര്‍ജ്(മേലുകാവ്) ഒന്നാമതെത്തി.
സുപ്രീം കോടതി മാനദണ്ഡപ്രകാരം ഒന്നാംഘട്ട അലോട്ട്മെന്റ് ജൂണ്‍ 30ന് നടക്കും. രണ്ടാംഘട്ടം ജൂലായ് 10നും മൂന്നാമത്തേയും അവസാനത്തേയും ഘട്ടം 20നും നടത്തും. പ്രവേശനം അവസാനതീയതി ഓഗസ്റ്റ് 15നായിരിക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് അറിയിച്ചു.






