
ദോഹ : ഉപരോധത്തിനെതിരെ നിലപാട് കടുപ്പിച്ച് ഖത്തര്‍. ഉപരോധം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഉപരോധം പിന്‍വലിക്കാതെ യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍താനിയാണ് ഖത്തറിന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. അല്‍ജസീറ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ചര്‍ച്ചയില്ലെന്നും അദ്ദേഹം ദോഹയില്‍ പ്രഖ്യാപിച്ചു. ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ഉപരോധം തുടരുകയാണെങ്കില്‍ ഖത്തര്‍ മറ്റു മാര്‍ഗങ്ങള്‍ ആശ്രയിക്കുമെന്ന സൂചനയും അദ്ദേഹം നല്കി.
ഇതിനിടെ, തുര്‍ക്കി, കുവൈത്ത്, ഒമാന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ഖത്തറിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ട് ന്യൂസ് ചാനലുകള്‍ക്കെതിരെ ഖത്തര്‍ പരാതി ഉന്നയിച്ചു.






