
വിദേശനയത്തില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ ഖത്തറിനെ ബഹിഷ്കരിക്കുന്നത് വര്‍ഷങ്ങളോളം തുടരുമെന്ന് യു.എ.ഇ. ഇക്കാര്യം ഖത്തര്‍ തിരിച്ചറിയണം. ഉടന്‍തന്നെ സൗദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഖത്തര്‍ സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക അവതരിപ്പിക്കുമെന്നും ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഖത്തറുമായി നയതന്ത്രം ബന്ധം വിചേ്ഛദിച്ച് രണ്ട് ആഴ്ച്ച പിന്നിടുമ്പോഴും നിലപാട് കൂടുതല്‍ കര്‍ശനമാക്കുകയാണ് യുഎഇ അടക്കമുള്ള രാഷ്ര്ടങ്ങള്‍.
തീവ്രവാദികള്‍ക്കും ജിഹാദിസ്റ്റുകള്ക്കും വേദിയൊരുക്കി കൊടുക്കുകയാണ് ഖത്തര്‍ ചെയ്യുന്നത്. സിറിയയിലും ലിബയയിലും യെമനിലും എല്ലാം അല്‍ഖൈ്വദയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കിയെന്നും അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. കുവൈത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥശ്രമങ്ങള്‍ പ്രയോജനകരമാണ്. അതേസമയം വിഷയത്തില്‍ സൗദി അറേബ്യ യുഎഇ ബഹ്റൈന്‍ ഈജിപ്ത് തുടങ്ങിയ രാഷ്ര്ടങ്ങളുടെ ആവശ്യങ്ങള്‍ വൈകാതെ തന്നെ അവതരിപ്പിക്കുമെന്നും അന്‍വര്‍ ഗര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു.






