
കൊച്ചി: പുതുവെപ്പ് പദ്ധതി വേണ്ടെന്ന് വെയ്ക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പോലിസിന്റെ നടപടിയെ ന്യായികരിക്കാനും അദ്ദേഹം മറന്നില്ല. ക്രമസമാധാന നില തകരാതെ നോക്കേണ്ടത് പോലീസിന്റെ ഇത്തരവാദിത്വമാണെന്നും കൈയ്യും കെട്ടി നോക്കിനില്ക്കാന് പോലീസിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാറാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പദ്ധതിക്ക് നടത്താനാവശ്യമായ സഹായം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാറിന് ചെയ്യാനുള്ളത്. പദ്ധതി നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ നിന്ന് സമര സമതി പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പോലീസ് നടപടിയെ കുറിച്ചുള്ള സി.പി.ഐയുടെയും, സി.പി.എം നേതാക്കളായ എസ്.ശര്‍മ്മയുടെയും, മേഴ്സികുട്ടിയമ്മയുടെയും അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരുടെ അഭിപ്രായമാണെന്നായിരുന്നു കോടിയേരിയുടെ മറുപടി. സമരക്കാര്‍ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപി ടി.പി സെന്‍കുമാറും ഇന്ന് രംഗത്തെത്തിയിരുന്നു.






