ശ്രീനഗര്‍: ഇന്ന് പുലര്‍ച്ചെ കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ റാഫിയാബാദിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന ചൊവ്വാഴ്ച മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. രാത്രിയായിട്ടും കണ്ടെത്താന്‍ സാധിക്കാത്തതിനെതുടര്‍ന്ന് രാത്രി മുഴുവനും തിരച്ചില്‍ ശക്തമാക്കിയിരുന്നു.
ഇവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇവരില്‍ നിന്നും ആയുദ്ധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.






