
ന്യൂഡല്ഹി: നോട്ട് നിരോധനത്തെ തുടര്ന്ന് പിന്വലിച്ച പഴയ 1000, 500 രൂപ നോട്ടുകള് റിസര്വ് ബാങ്കില് നിക്ഷേപിക്കാന് ജില്ലാ സഹകരണ ബാങ്കുകള്ക്ക് സര്ക്കാര് അനുമതി നല്കി.
2016 ഡിസംബര് 30ന് മുമ്പ് ശേഖരിച്ച നോട്ടുകള് നിക്ഷേപിക്കാന് ഒരു മാസമാണ് കാലാവധി നല്കിയിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്, പോസ്റ്റ് ഓഫീസുകള് മുഖേനയാണ് പഴയ നോട്ടുകള് മാറ്റിയെടുക്കാനാവുക. എന്നാല് റിസര്വ് ബാങ്കിന്റെ
നിബന്ധനകള് അനുസരിച്ചായിരിക്കും നോട്ടുകള് മാറ്റി നല്കുകയെന്നും വിജ്ഞാപനത്തില് വ്യക്തമാക്കുന്നുണ്ട്.







Comments