
കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് കര്‍ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ ഇദ്ദേഹത്തെ പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ എസ്എസ്കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.






