ദൗസ: ദാരിദ്രരേഖയ്ക്ക് കീഴിലുള്ള കുടുംബങ്ങളെ രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത് കണ്ടാല്‍ സങ്കടംവരും. മറ്റൊന്നുമല്ല, 'ഞാന്‍ ദരിദ്രനാണ്' എന്ന ബോര്‍ഡ് ആണ് ഇവരുടെ വീടുകളിലെ ചുവറില് സര്‍ക്കാര്‍ എഴുതിവച്ചിരിക്കുന്നത്. മഞ്ഞ നിറഞ്ഞമുള്ള ബോര്‍ഡില്‍ ചുവന്ന മഷിയില്‍ വലിയ അക്ഷരങ്ങളിലാണ് ജനങ്ങളുടെ ദാരിദ്ര്യം സര്‍ക്കാര്‍ വിളിച്ചറിയിക്കുന്നത്. ദൗസ ജില്ലാ കൗണ്‍സിലിലെ 1.5 ലക്ഷം കുടുംബങ്ങളെയാണ് ഇങ്ങനെ അപമാനിച്ചിരിക്കുന്നത്.
ദരിദ്ര കുടുംബങ്ങള്‍ക്ക് നല്കുന്ന സബ്സിഡിയുള്ള ഭക്ഷ്യധാന്യം സ്വീകരിക്കുന്ന ബിപിഎല്‍ കുടുംബങ്ങളുടെ വീടുകളുടെ മുന്‍വശത്താണ് ഈ ബോര്‍ഡ് വച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുമ്പോഴും അര്‍ഹരായ കുടുംബങ്ങള്‍ മാത്രമാണ് സബ്സിഡി വാങ്ങുന്നത് എന്നുറപ്പാക്കാനാണ് ഈ നടപടിയെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

മുന്‍ തങ്ങള്‍ക്ക് റേഷന്‍ ഗോതമ്പ് ലഭിച്ചിരുന്നില്ല. ഈ ബോര്‍ഡ് വന്നശേഷം ലഭിക്കുന്നുണ്ട്. എന്നാല്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഞങ്ങളെ നോക്കി ഇപ്പോള്‍ പരിഹസിക്കുകയാണെന്നും സീതാറാം എന്ന വീട്ടുടമ പറയുന്നു. ദൗസയിലെ 70%ജനങ്ങളും സര്‍ക്കാര്‍ ആനുകൂല്യം സ്വീകരിക്കുന്നവരാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സര്‍ക്കാര്‍ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യമാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അത് സര്‍ക്കാരിന്റെ ഔദാര്യമല്ല. ജനങ്ങളെ പരിഹസിക്കുന്നതാണ് ഈ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

Comments