
റിയാദ് : രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചുപൂട്ടണം എന്നത് ഉള്‍പ്പെടെ 13 ഓളം ഉപാധികള്‍ അടങ്ങുന്ന പട്ടിക ഉപരോധ രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്ന കുവൈറ്റിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ആവശ്യങ്ങളുടെ പട്ടിക കുവൈറ്റിന് സമര്‍പ്പിച്ചത്.
ഉപാധികളുടെ പട്ടിക കൈമാറിയിട്ടുണ്ടെന്നാണ് വിവരം എങ്കിലും ഉപരോധ രാജ്യങ്ങളുടെ പട്ടികക്ക് ഖത്തറോ കുവൈറ്റോ അനുമതി നല്‍കിയിട്ടില്ലെന്നാണ് സൂചന. അതേസമയം, ഉപാധികള്‍ പിന്‍വലിക്കാതെ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ഇല്ലെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ വ്യക്തമാക്കിയിരുന്നു.
അല്‍ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കും രാജ്യത്തിന്റെ വിദേശനയം അടിയറ വെച്ച് കീഴടങ്ങാന്‍ തയ്യാറല്ലെന്നുമുള്ള നിലപാട് തന്നെ ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.






