
സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പി.വി സിന്ധുവിന് പിന്നാലെ സൈന നെഹവാളും പുറത്ത്. നിലവിലെ ചാമ്പ്യനും ആറാം സീഡുമായ ചൈനീസ് താരം സണ്‍ യുവാണ് സൈനയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-17, 10-21, 21-17.
അഞ്ചാം സീഡായ സിന്ധു ഒന്നാം സീഡായ ചൈനീസ് തായ്പെയിയുടെ തായ് സു യിങ്ങിനോട് പരാജയപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലാണ് സിന്ധു തോല്‍വി സമ്മതിച്ചത്.
പുരുഷ സിംഗിള്‍സില്‍ കിദംബി ശ്രീകാന്ത് സെമിയിലെത്തിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന ക്വാര്‍ട്ടറില്‍ സായ് പ്രണീതിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.






