
തിരുവനന്തപുരം : മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 ആക്കി ഉയര്‍ത്തുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. അബ്കാരി നിയമത്തിന് കീഴില്‍ വരുന്നതിനാല്‍ മദ്യനയത്തിന്റെ ചട്ടമായി ഇത് ഉള്ക്കൊള്ളിക്കാനാകുമായിരുന്നില്ല. അതുകൊണ്ടു തന്നെ അബ്കാരി നിയമം ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് നീക്കം.
സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലാണ് കുറഞ്ഞ പ്രായപരിധി 21 ല്‍ നിന്നും 23 ആക്കി ഉയര്‍ത്തുന്നത്. പുതിയ മദ്യനയപ്രകാരം ബാറുകള്‍ തുറക്കുന്ന ജൂലൈ രണ്ടിന് മുന്‍പു തന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് നിലവിലെ ശ്രമം. ബാറുകളില്‍ കള്ളു വില്‍ക്കാം എന്ന നയത്തിലെ വ്യവസ്ഥ അനുസരിച്ച് അബ്കാരി ഡിസ്പോസല്‍ ചടങ്ങില്‍ ഭേദഗതി വരുത്തും. ബാറുകള്‍ തമ്മിലുള്ള അകലം 200 മീറ്ററായി നിജപ്പെടുത്തി ചട്ടം ഭേദഗതി ചെയ്തു.






