
ദോഹ :ഒരു നോമ്പ് കാലം കൂടി പൂര്‍ണ്ണത കൈവരിച്ച് പ്രവാസലോകത്തെ വിശ്വാസികള്‍ പെരുന്നാളിനെ വരവേറ്റു .പുലര്‍ച്ചെ അഞ്ചുമണിയോടെ നാടന്ന പെരുന്നാള്‍ നമസ്ക്കാരത്തിന് ശേഷം പരസ്പ്പരം ആലിംഗനം ചെയ്തു ഈദ് മുബാറക്ക് ആശംസകള്‍ കൈമാറി .കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒമാനോഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികളുടെ നാട്ടിലും ഒരേദിവസമായിരുന്നു പെരുന്നാള്ആഘോഷിച്ചത് ഇക്കുറി വ്യത്യസ്തമായി ഗള്‍ഫില്‍ ഒരുദിവസം മുന്‍പേ പെരുന്നാള്‍ ആഘോഷിക്കുകയാണ് .ഖത്തറില്‍ മലയാളിസംഘടനകളുടെ നേതൃത്വത്തില്‍ ഈദ് ഗാഹുകളും സജീവമായിരുന്നു. വിവിധ സ്ഥലങ്ങളിലെ മസ്ജിദുകളില്‍ ,കുതുബ മലയാള പരിഭാഷയുമുണ്ടായിരുന്നു . ഖത്തർ മതകാര്യ വകുപ്പ് മുംതസ അബൂബക്കർ സിദ്ധീക്ക് സ്കൂൾ, ഡി റിംഗ് റോഡിലുള്ള ലുലു ഹൈപ്പർമാർക്കറ്റിനു സമീപമുള്ള ഗ്രൗണ്ട്, വക്ര ഈദ് ഗാഹ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഈദ് ഗാഹുകളിൽ നടന്ന മലയാളത്തിലെ ഖുതുബയുടെ പരിഭാഷ. ഡോ. അബ്ദുൽ അഹദ് മദനിയും, മുജീബ് റഹ്മാൻ മദനിയും, നിർവഹിച്ചു .
-മുഹമ്മദ് ഷഫീക് അറക്കല്‍







Comments