റമ്സാന് കാലമെത്തി. നാവില്‍ കൊതിയുണര്‍ത്തുന്ന വിഭവങ്ങള്‍ തയാറാക്കി വിരുന്നൊരുക്കാം. പരമ്പരാഗത വിഭവങ്ങള്‍ക്കു പുറമേ പുതുരുചികളും പരീക്ഷിച്ചുനോക്കൂ...
ആവശ്യമുള്ള സാധനങ്ങള്‍
ബസുമതി അരി - 1/2 കിലോ
ചിക്കന്‍ - 1 കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
മുളകുപൊടി - 2 ടീസ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക്/വെള്ളം - 1 ലിറ്റര്‍
കറുകയില - 2എണ്ണം
നെയ്യ് - 100ഗ്രാം
നാരങ്ങ ഉണക്കിയത് - 1 എണ്ണം
പെരുംജീരകം - 1/2ടീസ്പൂണ്‍
ഉണക്കമുന്തിരി - 50 ഗ്രാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
ഗ്രാമ്പു - 4എണ്ണം
ഏലയ്ക്ക - 4എണ്ണം
കറുവാപ്പട്ട - 1 കഷണം
ഉപ്പ് - പാകത്തിന്
അരി കുതിര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കുക.
ചിക്കനില്‍ മുളകുപൊടിയും ഉപ്പും പുരട്ടി അര മണിക്കൂര്‍ വച്ചശേഷം എണ്ണ ചൂടാക്കി ചിക്കന്‍ പകുതി വേവിച്ചെടുക്കുക.
കുക്കറില്‍ നെയ്യൊഴിച്ച് കറുവയില, ഉണങ്ങിയ നാരങ്ങ, പെരുംജീരകം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് മൂപ്പിച്ച് അരി ചേര്‍ത്ത് വഴറ്റുക. ചിക്കന്സ്റ്റോക്കും പാകത്തിന് ഉപ്പും ചിക്കനും ചേര്‍ത്ത് ചേര്‍ത്ത് കുക്കര്‍ അടച്ച് ഒരു വിസില്‍ വരുമ്പോള്‍ ഇറക്കിവയ്ക്കുക. ആവി പോയ ശേഷം കുക്കര്‍ തുറന്ന് വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ കഷണങ്ങള്‍ - 1 കിലോ (വലിയ കഷണങ്ങളായി മുറിച്ചത് )
ചിക്കനില്‍ പുരട്ടാന്‍;-
കട്ടത്തൈര് - 1 കപ്പ്
വെളള കുരുമുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
നാരങ്ങാനീര് - 3 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മസാലപേസ്റ്റിന് ;-
കാശ്മീരി മുളക് - 6 എണ്ണം
ഉണക്കമുളക് - 6 എണ്ണം
ഉണക്കമല്ലി - 1/2 ടീസ്പൂണ്‍
ഉലുവാപ്പൊടി - 1/2 ടീസ്പൂണ്‍
ജീരകപ്പൊടി - 1 1/2 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1 1/2 ടീസ്പൂണ്‍
വെളുത്തുള്ളി - 1 വലിയ തുടം(തൊലി കളഞ്ഞ് നീളത്തില്‍ രണ്ടായി മുറിച്ചത് )
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
നെയ്യ് - ആവശ്യത്തിന്
ഒരു വലിയ ബൗളില്‍ ചിക്കനില്‍ പുരട്ടാനുള്ള കൂട്ടുകളെടുത്ത് കൈകൊണ്ട് യോജിപ്പിക്കുക. കഴുകി വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇതിലിട്ട് പുരട്ടിയെടുത്ത് രണ്ട് ്മണിക്കൂര് ഫ്രിഡ്ജില്‍ വയ്ക്കുക. (അരപ്പ് നന്നായി പിടിക്കാനാണിത്)ഒരു പാനില്‍ രണ്ട് ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുളളി ചേര്‍ക്കുക. മുളക്, മല്ലി, പെരുംജീരകം, ജീരകം, കായപ്പൊടി ഇവചേര്‍ത്ത് ചെറുതായി മൂക്കുന്നതുവരെ വഴറ്റുക. ശേഷം അല്‍പ്പം വെള്ളം ചേര്‍ത്ത് പേസ്റ്റുപോലെ അരച്ചെടുക്കുക.ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി രണ്ട് ടീസ്പൂണ്‍ നെയ്യും മൂന്ന് ടീസ്പൂണ്‍ എണ്ണയും ഒഴിച്ച് ചൂടാകുമ്പോള്‍ (ആവശ്യമെങ്കില്‍ കുറച്ചുകൂടി എണ്ണ ചേര്‍ക്കാം). ചിക്കന്‍ കഷണങ്ങള്‍ എല്ലാം ഒന്നിച്ചിട്ട് രണ്ട് വശവും ബ്രൗണ്‍ നിറമാകുന്നതുവരെ മൊരിച്ചെടുക്കുക. ശേഷം ഒരു കപ്പ് വെള്ളം ഇതിലേക്കൊഴിച്ച് പാന്‍ മൂടി കുറഞ്ഞതീയില്‍ മൂക്കാല്‍ ഭാഗം വെള്ളം വറ്റുന്നതുവരെ വേവിക്കുക. ശേഷം തയാറാക്കി വച്ചിരിക്കുന്ന മസാല പേസ്റ്റ് ചേര്‍ക്കുക. വെള്ളം വറ്റി അരപ്പ് നന്നായി പിടിച്ച് റോസ്റ്റഡ് പരുവത്തിലാകുമ്പോള്‍ അരക്കപ്പ് വെള്ളം കൂടി ചേര്‍ക്കുക. പാന്‍ അടച്ച് കുറഞ്ഞ തീയില്‍ വരട്ടിയെടുക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം ഉപ്പുംകൂടി ചേര്‍ക്കാം. ചിക്കന്‍ തയാറായി കഴിയുമ്പോള്‍ അതിലേക്ക് നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ബിരിയാണി ചോറിനൊപ്പം വിളമ്പാം.
മജ്ബൂസ്

തയാറാക്കുന്ന വിധം

മാംഗളൂരിയന് ചിക്കന്‍

മീന്‍ പത്തിരി
ആവശ്യമുള്ള സാധനങ്ങള്‍
നെയ് മീന്‍ - 1/2 കിലോ
മൈദ മാവ് - 1/4 കപ്പ്
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
സവാള - 1/4കിലോ (കനം കുറച്ച് അരിഞ്ഞത്)
പച്ചമുളക് - 3 എണ്ണം (അരിഞ്ഞത്)
വെള്ളം - 1 കപ്പ്
വെളുത്തുള്ളി - 4 അല്ലി (ചതച്ചത്)
ഇഞ്ചി - 1 ചെറിയ കഷണം (ചതച്ചത്)
ഏലക്കായ - 2 എണ്ണം
മല്ലിയില, കറിവേപ്പില - ആവശ്യത്തിന്
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നീ ചേരുവകള്‍ പുരട്ടി മീന്‍ വറുത്തെടുക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും സവാളയും നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് മല്ലിയില, കറിവേപ്പില, മീന്‍ വറുത്തത് ഏലക്കാ പൊടി പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മസാല തയാറാക്കുക. ഇതിനു ശേഷം മൈദ, ഉപ്പ്, ഒരുമുട്ട എന്നിവ വെള്ളത്തില്‍ കലക്കി ഒരു നോണ്‍സ്റ്റിക്ക് പാനില്‍ അട തയാറാക്കുക. ഈ അടയ്ക്കുള്ളില്‍ മീന്‍ ചേര്‍ത്ത മസാല വച്ച് മടക്കുക. നോണ്‍ സ്റ്റിക്ക് പാനില്‍ കുറച്ച് നെയ്യൊഴിച്ച് രണ്ട് ഭാഗവും ബ്രൗണ്‍ നിറമാകും വരെ മൊരിച്ചെടുക്കുക.
ഡേറ്റ്സ് റോള്‍
ആവശ്യമുള്ള സാധനങ്ങള്‍
നെയ്യ് - 125 ഗ്രാം
ശര്‍ക്കര ചീകിയത് - 75 ഗ്രാം
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍
ഈന്തപ്പഴം കുരു കളഞ്ഞത് - 250 ഗ്രാം
മുട്ട - 1 എണ്ണം(അടിച്ചത്)
ബിസ്ക്കറ്റ് പൊടിച്ചത് - 200 ഗ്രാം
ചോക്ലേറ്റ് ഉരുക്കിയത് - 50 ഗ്രാം
തയാറാക്കുന്ന വിധം
ശര്‍ക്കര ചൂടാക്കി ഉരുക്കി എടുക്കുക. അരിച്ചെടുത്ത ശേഷം വീണ്ടും അടുപ്പില്‍ വച്ച് ശര്‍ക്കരയിലേക്ക് ഈന്തപ്പഴം ചേര്‍ത്ത് അഞ്ച് മിനിറ്റ് ഇളക്കുക. തീ അണച്ച ശേഷം മുട്ട അടിച്ചതും ബിസ്ക്കറ്റ് പൊടിയും ചേര്‍ത്ത് ഉരുട്ടി വയ്ക്കുക. ഇതൊരു റാപ്പിംഗ് ഷീറ്റിലേക്ക് മാറ്റി ചുരുട്ടിയെടുത്ത ശേഷം 15 മിനിറ്റുകൂടി ചൂടാക്കുക. ശേഷം ചോക്ലേറ്റില്‍ മുക്കി കട്ടിയാകാന്‍ വയ്ക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് വിളമ്പാം.

ഇറച്ചിപ്പത്തിരി
ആവശ്യമുള്ള സാധനങ്ങള്‍
ഇറച്ചി കൊത്തിയരിഞ്ഞത് - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
സവാള ചറുതായി അരിഞ്ഞത് - 4 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് - 10 എണ്ണം
ഇഞ്ചി ചതച്ചത് - ഒരു കഷണം
വെളുത്തുള്ളി ചതച്ചത് - 1 തുടം
മല്ലിയില അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
മൈദ - 1 കപ്പ്
മുട്ട - 5
പഞ്ചസാര - പാകത്തിന്
തയാറാക്കുന്ന വിധം
ഇറച്ചിയില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. പാനില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിനു ശേഷം വേവിച്ച ഇറച്ചി ചേര്‍ത്ത് വഴറ്റി എടുക്കുക. മൈദയില്‍ ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകളാക്കി പൂരിയുടെ വലുപ്പത്തില്‍ പരത്തിവെയ്ക്കുക. ഒരു പത്തിരിയുടെ മുകളില്‍ കുറച്ച് ഇറച്ചിക്കൂട്ട് നിരത്തിയ ശേഷം മറ്റൊരു പത്തിരി മുകളില്‍ വെച്ച് ഒട്ടിക്കുക. തുടര്‍ന്ന് എണ്ണയില്‍ വറുത്ത് എടുക്കുക. കോഴിമുട്ടയും പഞ്ചസാരയും യോജിപ്പിച്ചുവെയ്ക്കുക. പാനില്‍ അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ചു ചൂടാക്കുക. വറുത്തെടുത്ത പത്തിരി ഓരോന്നായി മുട്ട കൂട്ടില്‍ മുക്കി എണ്ണയി ല്‍ മൊരിച്ചെടുക്കാം.

തലശ്ശേരി ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
ബസുമതി റൈസ് - 2 കപ്പ്
കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു, ജാതിപത്രി - 3 എണ്ണം വീതം
നെയ്യ് - 3 ടേബിള്‍ സ്്പൂണ്‍
അണ്ടിപ്പരിപ്പ് - 1 ടേബിള്‍ സ്പൂണ്‍
കിസ്മിസ് - 1 ടേബിള്‍ സ്പൂണ്‍
സവാള കനം കുറച്ചരിഞ്ഞത് - 2എണ്ണം
കോഴിയിറച്ചി - 1/2കിലോ (ഇടത്തരം കഷണങ്ങളായി മുറിച്ചത്)
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി - 1 ടീസ്പൂണ്‍
പച്ചമുളക് - 4 എണ്ണം (നെടുവേ പിളര്‍ന്നത്)
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
നാരങ്ങാനീര് - 1 നാരങ്ങയുടേത്
മല്ലിയില - 1 പിടി
പുതിനയില - 1 പിടി
തൈര് - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി സവാള വറുത്തുകോരിയെടുക്കുക. അതേ എണ്ണയില്‍ തന്നെ അിപ്പരിപ്പും കിസ്മിസും വറുത്തുകോരിയെടുക്കുക. അടി കട്ടിയുളള പാത്രത്തില്‍ വെള്ളം ചൂടാക്കി ഉപ്പ്, ജാതിക്ക, ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട, ഇവയും അരിയും ചേര്‍ത്ത് പകുതി വേവിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ സവാളയും പച്ചമുളകും വഴറ്റി തക്കാളി ചേര്‍ക്കുക. തക്കാളി വാടുമ്പോള് ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി ഇവയും നാരങ്ങാനീര്, മല്ലിയില, പുതിനയില, തൈര്, ഉപ്പ് ഇവയും ഇറച്ചിയും ചേര്‍ത്തിളക്കി അതിനു മുകളില്‍ ചോറ് നിരത്തുക. അതിനു മുകളില്‍ വറുത്തുകോരിയ സവാള, കശുവണ്ടിപ്പരിപ്പ്, കിസ്മിസ്, മല്ലിയില, പുതിനയില ഇവയും വിതറി കുറച്ച് നെയ്യും ഒഴിച്ച് അടച്ച് വേവിക്കുക.
ചിക്കന്‍ കാസ്സ
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - 1/2 കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഉണക്ക മുളക് - 6 (ചതച്ചത്)
ജീരകപ്പൊടി - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ഗ്രേവിയ്ക്ക് :-
സവാള - 4 എണ്ണം
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
വെളുത്തുള്ളി - 5 എണ്ണം
തക്കാളി അരച്ചത് - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഉണക്ക മുളക് - 5 (ചതച്ചത്)
ജീരകപ്പൊടി - 3 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍
പഞ്ചസാര - അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍ - 1 ടീസ്പൂണ്‍
കറുവാപ്പട്ട - ഒരു കഷണം
ഗ്രാമ്പൂ - 4 എണ്ണം
ഏലയ്ക്ക 3 എണ്ണം
ജീരകം - 1 ടീസ്പൂണ്‍
വഴനയില - 1എണ്ണം
മല്ലിയില - 1 ടേബിള്‍ സ്പൂണ്‍
കടുകെണ്ണ - 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ചിക്കന്‍ നല്ലപോലെ കഴുകിയെടുക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, ഉണക്കമുളക്, ജീരകപ്പൊടി, ഉപ്പ് ഇവ നന്നായി അരച്ചെടുത്ത് ഈ അരപ്പ് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.ഒരു പാനില്‍ കടുകെണ്ണ ചൂടാക്കുക. ഇതില്‍ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, വയനയില, ജീരകം എന്നിവ മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് സവാള ചേര്‍ത്തിളക്കുക. ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത മൂപ്പിയ്ക്കുക.മഞ്ഞള്‍പ്പൊടി, ചതച്ച മുളക്, ജീരകപ്പൊടി, മല്ലിപ്പൊടി, കശ്മീരി മുളകുപൊടി, പഞ്ചസാര എന്നിവ ഒരു ബൗളിലിട്ട് ഇളക്കുക. ഇതില്‍ അരകപ്പ് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക.ഇത് പാനിലെ കൂട്ടിലേയ്ക്കിട്ട് ഇളക്കണം. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്തിളക്കം. ഇതിലേയ്ക്ക് തക്കാളി അരച്ചത് ഇതിലേക്കു ചേര്‍ത്തിളക്കണം.ഇതിലേക്ക് ചിക്കന്‍ കഷണങ്ങളും ഒരു കപ്പ് വെള്ളവും ഉപ്പും ചേര്‍ത്തിളക്കുക. വെന്തു കുറുകിക്കഴിയുമ്പോള്‍ ഗരം മസാല ചേര്‍ത്തിളക്കി വാങ്ങുക.മല്ലിയില ചേര്‍ത്തിളക്കാം.

Comments