തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍, ജില്ലാ കളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ദിവസവും 12-20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മഴക്കെടുതികളുടെ ആഘാതം കുറയ്ക്കാന്‍ ജില്ലാതലത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദ്ദേശിച്ചു.
എല്ലാ ദിവസവും കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് അയക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോരമേഖലയിലെ റോഡുകളിലേക്ക് മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളരതിനാല് ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലെ യാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെ മലയോരമേഖലയില്‍ യാത്ര പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഴ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കണ്ട്രോള് റൂമുകള്‍ തുറന്നു. സെക്രട്ടറിയേറ്റ്, കളക്ടറേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവടങ്ങളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി എന്നിവരുടെ സേവനം ലഭ്യമായിരിക്കും.
സ്റ്റേറ്റ് കണ്ട്രോള് റൂം: 9495323497, 9995378870, 8281737129, 9495482815
കണ്ട്രോള് റൂം നമ്പരുകള്‍
കാസര്‍ഗോഡ്: 9496419781, 0499-4257700, കണ്ണൂര്‍: 9447016601, 0497-2713266, വയനാട്: 9447525745, 04936-204151, കോഴിക്കോട്: 8547950763, 0495-2371002, മലപ്പുറം: 9605073974, 0483-2736320, പാലക്കാട്: 9847864766, 0491-2505309, തൃശ്ശൂര്‍;: 9446141656, 0487-2362424, എറണാകുളം: 9744091291, 0484-2423513, ഇടുക്കി: 9446151657, 0486-2233111, കോട്ടയം: 9446052429, 0481-2562201, ആലപ്പുഴ: 9496548165, 0477-2238630, പത്തനംതിട്ട: 9946022317, 0468-2322515, കൊല്ലം: 9061346417, 0474-2794002, തിരുവനന്തപുരം: 9495588736, 0471-2730045






