കൊച്ചി: രാജ്യത്ത് തക്കാളിയുടെ വില കുതിക്കുന്നു.കിലോയ്ക്ക് 50 മുതല്‍ 70 രൂപ വരെ എത്തി നില്‍ക്കുകയാണ്. ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് മെട്രോ നഗരങ്ങളിലാണ് തീവില അനുഭവിക്കുന്നത്.
കേരളത്തിന് പുറമെ കൊല്‍ക്കത്തയിലും ചെന്നൈയിലും മുംബൈയിലും കനത്ത വിലയാണുള്ളത്. കൃഷിനാശം മൂലം ലഭ്യത തക്കാളി വിലയില്‍ കുതിപ്പുണ്ടാക്കാന്‍ കാരണമായതെന്ന് കരുതുന്നത്.




