
വാരണാസി: വാരണാസിയില്‍ ഫ്രഞ്ചുകാരിക്ക് ക്രൂരമായ ലൈംഗിക പീഡനം. വാരണാസിയിലെ മധേപൂര്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലാണ് ഫ്രാന്‍സ് സ്വദേശിനിയായ എഴുപതുകാരി പീഡനത്തിനിരയായത്. മദ്യലഹരിയിലായ സെക്യൂരിറ്റി ജീവനക്കാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി വാരണാസി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന എന്‍ജിഒ പ്രവര്‍ത്തകയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ പതിനൊന്ന് മാസമായി ഇവിടെ താമസിച്ച് പ്രവര്‍ത്തിച്ചു വരികയാണ് പീഡനത്തിനിരയായ സ്ത്രീ. മിര്‍സാപൂര്‍ സ്വദേശിയായ ഓംപ്രകാശ് എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് എന്‍ജിഒ പ്രവര്‍ത്തക പോലീസിന് മൊഴി നല്കി. മദ്യലഹരിയിലായിരുന്ന ഇയാള്‍ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം അക്രമി ഓടി രക്ഷപെട്ടതായി സ്ത്രീ വെളിപ്പെടുത്തി. പോലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ രക്ഷപെട്ടു. പീഡനത്തിനിരയായ സ്ത്രീയെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.







Comments