
കൊച്ചി: അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ രോഷാകുലനായി പ്രതികരിച്ചത് മുകേഷാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടായോ എന്ന ചോദ്യമാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് പ്രതികരിക്കാന്‍ കാരണമായത്.
ദിലീപ് ഇവടെ ഞങ്ങളുടെ കൂടെ ഇരിക്കുകയയല്ലേ പിന്നെ എങ്ങനെയാണ് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ചോദിച്ചാണ് മുകേഷ് കോപാകുലനായത്. പോലീസുകാരുടെ ജോലി ചാനലുകാര് ചെയ്യണ്ട കാര്യമില്ലെന്നും അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്നും മുകേഷ് പ്രതികരിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ എത്്ര തലകുത്തി മറിഞ്ഞാലും രണ്ട് അംഗങ്ങളേയും തള്ളിപ്പറയില്ലെന്നും രണ്ട് പേരും അമ്മയുടെ മക്കളാണെന്നും മറ്റൊരു എംഎല്‍എ ആയ ഗണേഷ്കുമാര് പറഞ്ഞു. ഈ സംഘടന പൊളിയില്ലെന്നും എന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






