കൊച്ചി: മെട്രോയിലെ മദ്യപാനിയെന്ന പേരില്‍ അപമാനിക്കപ്പെട്ട എല്‍ദോയ്ക്ക് 2000 രൂപയുടെ സൗജന്യ യാത്രാ പാസ് സമ്മാനിച്ചു. മെട്രോയിലെ ആദ്യ പാമ്പ് എന്ന പേരിലാണ് എല്‍ദോയുടെ ചിത്രം പ്രചരിച്ചത്. എന്നാല്‍ ബധിരനും മൂകനുമായ എല്‍ദോ ഷീണം കൊണ്ട് ഒന്നു കിടന്നു പോയതാണെന്ന വാര്‍ത്ത പിന്നീടാണ് വ്യക്തമായത്.
അപ്പോഴേയ്ക്കും മെട്രോയിലെ പാമ്പെന്ന പേരില്‍ എല്‍ദോ അപമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എല്‍ദോയ്ക്ക് കൊച്ചി മെട്രോയുടെ സ്നേഹസമ്മാനം കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് കൈമാറി. അങ്കമാലി സ്വദേശിയാണ് എല്‍ദോ.






