
കൊല്ലം: കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയില്‍ കൊല്ലത്തെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന, കടയ്കല്‍, പുതിയകാവ്, മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് ബാങ്കിന്റെയും സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് രേഖകളില്‍ പോലും വലിയ രീതിയിലുള്ള കൃത്രിമം നടന്നതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.






