ടിനി ടോം നായകനായ 'കാലിയന്' അതിസാഹസികമായ ഒരു സംഭവകഥ പറയുന്നു
ടിനി ടോം നായകനായ 'കാലിയന്' അതിസാഹസികമായ ഒരു സംഭവകഥ പറയുന്നു
Authored by Web Desk | Last updated: 01 Jul 2017, 4:24 PM | 2 min read
ചേലച്ചുവട് ഫിലിംസിന്റെ ബാനറില്‍ ബോബിന സി. ജോസും ഇമ്മാനുവല്‍ ഇഗ്നേഷ്യസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കാലിയന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സംവിധാനം ജിജോ പാങ്കോട്, രചന- ഷാജി പി. ചേലച്ചുവട്. ടിനി ടോം നായകനായ കാലിയന് അതിസാഹസികമായ ഒരു സംഭവകഥ പറയുന്നു.
രാഘവന് ആശാന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇടുക്കിയില്‍ നടന്ന സംഭവമാണ് കാലിയന്. രാഘവന് ആശാന് ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇടുക്കി ജില്ലയിലെ ചേലച്ചുവട്, കരിമ്പിന്കുത്ത്, ചെറുതോണി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂര്‍ത്തിയായത്. വളരെ ദുര്‍ഘടംപിടിച്ച ലൊക്കേഷനുകളില്‍ വച്ചാണ് ചില രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
ഡഫേദാര്‍ എന്ന ചിത്രത്തിനു ശേഷം ടിനി ടോം നായകനായി അഭിനയിക്കുന്നു. ബാലചന്ദ്രന് ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, നിധി ജോര്‍ജ്, സെബാന് പള്ളിപ്പുറം, വിനോദ് കോഴിക്കോട്, കോട്ടയം പുരുഷന്, ബിനു ജോര്‍ജ്, ജോമോന്, അനില്‍, ബെന്നി, ഗ്രേസ് ആന്റണി, കുളപ്പുള്ളിലീല, ശാലു, നിള ശിഖ, പ്രിയ, ആഷ്ലി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
അപകടം പിടിച്ച കരിമ്പിന്കുത്തില് ശ്രമകരമായാണ് ക്യമറാമാന്‍ ഓരോ ഷോട്ടും ക്യാമറയില്‍ പകര്‍ത്തിയത്. വലിയ ആര്ഭാടമൊന്നുമില്ലാത്ത ഈ ചിത്രത്തിലെ ടെക്നീഷ്യന്‍സ് എല്ലാം വളരെ പോപ്പുലാരിറ്റിയായവരാണ്. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള പട്ടണം റഷീദാണ് മേക്കപ്പ്മാന്. കഥയിലെ ക്യാരക്ടറുകെളല്ലാം തന്നെ വ്യത്യസസ്ത സ്വഭാവക്കാാരണ്. അവര്‍ക്ക് അവരുടേതായ രീതിയില്‍ ചമയം ഒരുക്കാന്‍ റഷീദ് ശ്രമിച്ചിരുന്നു.
വേഷവിധാനത്തിലും സംവിധായകന് വളരെ ശ്രദ്ധിച്ചിട്ടുണ്ട്. പ്രകാശ് കുമ്പളമാണ് ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈന്‍. നാടനെങ്കിലും വളരെ നല്ല ഒരു വസ്ത്രാലങ്കാരമാണ് പ്രകാശ് ചെയ്തിരിക്കുന്നത്. കലാസംവിധായകനും നല്ല ജോലിയുണ്ട്. മോഹന്‍ പുറപ്പുഴയാണ് കലാസംവിധായകന്‍. ഗ്രാമാന്തരീക്ഷമാണെങ്കിലും കഥയുടെ പ്രത്യേകതയനുസരിച്ച് മോഹന്‍ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
നിര്‍മാതാവും സംവിധായകനും പ്രൊഡക്്ഷന്‍ കണ്ട്രോളര് സെബാസ്റ്റിയന് പള്ളിപ്പുറവും ചേര്‍ന്നാണ് സിനിമാക്കാര് ആരും കടന്നുചെല്ലാത്ത ലൊക്കേഷന്‍ കണ്ടുപിടിച്ചത്. ഇടുക്കിയുടെ ഭംഗി നാം പല ചിത്രങ്ങളിലും കണ്ടുകഴിഞ്ഞിട്ടുണ്ടെങ്കിലും ഈ ചിത്രത്തില്‍ ആരും ക്യാമറ വയ്ക്കാത്ത സ്ഥലങ്ങളാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
രാഘവന് ആശാന്റെയും കുടുംബത്തിന്റെയും കഥ ഹൃദയസ്പര്‍ശിയാണ്. രോഗിയായ ഭാര്യയും മുന്നു പെണ്‍മക്കളുമടങ്ങിയതാണ് രാഘവന്റെ കുടുംബം. ആ കുടുംബത്തില്‍ രാഘവന് പറയുന്നതിനപ്പുറം ഒന്നും സംഭവിക്കില്ല. അത്രയ്ക്കും കര്‍ക്കശമായാണ് അയാള്‍ കുടുംബത്തില്‍ ജീവിക്കുന്നത്. രാഘവനെ സഹായിക്കാന്‍ ആ ഗ്രാമത്തിലെത്തിയ ചെറുപ്പക്കാരനാണ് നാച്ചിമുത്തു, ഇയാളുടെ വരവോടെ രാഘവന് ആ ഗ്രാമത്തില്‍നിന്നും പിന്‍വാങ്ങി.
രാഘവന് പോയത് വളരെ ദൂരെയുള്ള മറ്റൊരു ഗ്രാമത്തിലേക്കാണ്. ആ മലയോരഗ്രാമത്തില്‍ അയാള്‍ മറ്റൊരു സ്തീയോടാപ്പം ജീവിതം തുടങ്ങി. സ്വന്തം കുടുംബത്തെ മറന്ന് അയാള്‍ അവിടെ ജീവിക്കുന്നു. ഈയിടയ്ക്കാണ് രാഘവന്റെ ഗ്രാമത്തിലേക്ക് ശരത് എന്ന ചെറുപ്പക്കാരന് വന്നെത്തുന്നത്. രാഘവന്റെ അഭാവത്തില്‍ പിന്നെ ആ കുടുംബം നോക്കുന്നത് നാച്ചിമുത്തുവാണ്. പക്ഷേ ഇത് അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
തെറ്റിദ്ധാരണയും സംശയങ്ങളുടെയും നിഴലില്‍ നീങ്ങുന്ന ഒരന്തരീക്ഷം, ഈ സമയത്താണ് ശരത് അവിടെ വരുന്നത്. സംഘര്‍ഷം നിറഞ്ഞ കഥയില്‍ രാഘവനായി ടിനി ടോം അഭിനയിക്കുന്നു.
ടിനി നായകനാകുന്ന ഈ ചിത്രത്തില്‍ മേഘനാഥന് നാച്ചിമുത്തുവായി അഭിനയിക്കുന്നു. ഗ്രാമത്തിലേക്കു വന്നെത്തുന്ന ചെറുപ്പക്കാരന് ശരത് നിധിന് ജോര്‍ജാണ്. ബാലചന്ദ്രന് ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, സെബാന് പള്ളിപ്പുറം, വിനോദ് കോഴിക്കോട്, കോട്ടയം പുരുഷന്, ബിനു ജോര്‍ജ്, ജോമോന്, അനില്‍, ബെന്നി, ഗ്രേസ് ആന്റണി, കുളപ്പുള്ളി ലീല, ശാലു, നിള ശിഖ, പ്രിയ, ആഷ്ലി എന്നിവരാണ് അഭിനേതാക്കള്‍.
പ്രേംജി ഛായാഗ്രഹണവും സുനീഷ് സെബാസ്റ്റിയന് എഡിറ്റിംഗും മോഹന്‍ പുറപ്പുഴ കലാസംവിധാനവും, പട്ടണം റഷീദ് ചമയവും പ്രകാശ് കുമ്പളം വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. അജിത ഐരാപുരത്തിന്റെ വരികള്‍ക്ക് വിനോദും ജിതേഷും ചേര്‍ന്ന് സംഗീതം പകര്‍ന്നു. നിര്‍മാണ നിര്‍വഹണം സെബാസ്റ്റിയന് പള്ളിപ്പുറം, വാര്‍ത്താവിതരണം- ഏബ്രഹാം ലിങ്കണ്, നിശ്ചല ഛായാഗ്രഹണം- സലീഷ് ഗോപാല്‍, നൃത്തസംവിധാനം- രവി ദേവ, സംഘട്ടന സംവിധാനം- എ.കെ.എഫൈറ്റ് ലീഗ്, അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് ഗ്രാമ, സഹസംവിധാനം- ആസിഫ് കുറ്റിപ്പുറം, അനീഷ് കെ. രവീന്ദ്രന്, അനൂപ് പ്രദീപ്, സംഘട്ടനം, സഘര്‍ഷം, പ്രണയം, രതി എല്ലാംകൊണ്ടും സമ്പന്നമായ കാലിയന് ഉടര്‍ റിലീസാവും.