
കൊല്ലം: തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനുസമീപം കയത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രന് (31) ഇസക്കി മുത്തു (25) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്കാശുപത്രിയിലേക്കു മാറ്റി.ഇവര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചു കയത്തിലിറങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
