
പ്രീയ സുഹൃത്ത് കലാഭവന്‍ മണിയെ അനുസ്മരിച്ച് നാദിര്‍ഷ. കലാഭവന്‍ മണിയുണ്ടായിരുന്നെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നലുണ്ടാകുമായിരുന്നെന്ന് തന്റെ ഫെയ്സ്ബുക്കില്‍ നാദിര്‍ഷ കുറിച്ചു.
ദിലീപും നാദിര്‍ഷയും മണിയുടെ മൃതദേഹത്തിനരികില്‍ നില്ക്കുന്ന ചിത്രത്തോടൊപ്പമായിണ് നാദിര്‍ഷയുടെ കുറിപ്പ്. 'ഒന്നും ഓര്‍ക്കാതെ ഞാനിന്ന് എന്റെ പ്രീയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേയ്ക്ക് വിളിച്ചു നോക്കി. അവനുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നില്‍ നിന്നേനെ, മിസ് യു' എന്ന് നാദിര്‍ഷ കുറിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയുടെയും ദിലീപിന്റെയും ഭൂമിയിടപാടുകള്‍ പോലീസ് പരിശോധിക്കുമെന്നും. നടിക്ക് എറണാകുളത്ത് ഏക്കറ് കണക്കിന് ഭൂമിയില്‍ പങ്കാളിത്തമുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്തെങ്കിലും നാദിര്‍ഷയേയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. സിനിമ ലോകത്ത് നിന്ന് പല താരങ്ങളും ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.






