
പാട്ന : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയ്ക്കിടെ മൊബൈല്‍ ഗെയിം കളിച്ചിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. 'മയക്കുമരുന്ന് കടത്ത്' എന്ന വിഷയത്തില്‍ പാട്നയില്‍ സെമിനാര്‍ നടക്കുന്നതിനിടെ 'കാന്‍ഡി ക്രഷ്' കളിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് ഇതെന്ന് ജിപി എസ്.കെ സിംഗാള്‍ പറഞ്ഞു.






