
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണെമന്നും അതുമൂലം ആരുടേയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി രാജകുടുംബവുമായി ആലോചിക്കണമെന്നും കോടതി പറഞ്ഞു.
കണക്കെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ സംശയങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കോടതി അറിയിച്ചു. എന്നാല്‍ നിലവറ തുറക്കല്‍ വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് തിരുവതാംകൂര്‍ രാജകുടുംബം കോടതിയില്‍ അറിയിച്ചു.






