കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യാന്‍ പോലീസ് വീണ്ടും ചോദ്യാവലി തയ്യാറാക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍വിളി കേന്ദ്രീകരിച്ചാകും തുടര്‍ ചോദ്യം ചെയ്യലെന്നാണ് സൂചന. ഫോണ്‍ വിളികളുമായി ബന്ധപ്പെട്ട അവ്യക്തത നീക്കാനാണ് ശ്രമം.
കഴിഞ്ഞ ദിവസം പോലീസ് കാക്കനാട് ജില്ലാ ജയിലില്‍ നടത്തിയ പരിശോധനയില്‍ സുനി ഫോണ്‍ ഉപയോഗിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചനയുണ്ടായിരുന്നു. സുനിയുടെ കൂടെ സഹതടവുകാരനായ ജിന്‍സണും ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് വിവരം. ജയിലില്‍ നിന്നു സുനി ഫോണില്‍ വിളിച്ച് നാദിഷായേയും ദിലീപിന്റെ മാനേജരായ അപ്പുണ്ണിയേയും ഭീഷണിപ്പെടുത്തിയതില്‍ വ്യക്തത വരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.

Comments