
പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ലെനിന് രാജേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സംവിധായകരുടെ കൂട്ടായ്മയായ 'ഫോറം ഫോര്‍ ബെറ്റര്‍' ഫിലിംസിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'ക്രോസ് റോഡ്.'
ബദര്‍, ചെരിവ്, കാവല്‍, കൊടേഷ്യന്‍, മുദ്ര, ലെക്ക് ഹൗസ്, മൗനം, ഒരു രാത്രിയുടെ കൂലി, പക്ഷികളുടെ മണം, പിന്‍പേ നടപ്പവള്‍ എന്നീ ചിത്രങ്ങളുടെ സമാഹാരമാണ് ക്രോസ് റോഡ്.
സ്ത്രീജീവിതങ്ങളുടെ സത്യസന്ധമായ നേര്‍ക്കാഴ്ചകളുമായി എത്തുന്ന സ്ത്രീപക്ഷ ചിത്രങ്ങളായ ക്രോസ് റോഡില്‍ ഈ കാലഘട്ടത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലവുംകൂടി ദൃശ്യവല്‍ക്കരിക്കുന്നു.
മംമ് താ മോഹന്‍ദാസ്, പത്മപ്രിയ, മൈഥിലി, ഇഷാ തല്‍വാര്‍, പ്രിയങ്കാ നായര്‍, ശ്രിന്റ, അഞ്ജലി നായര്‍, ചിന്നു കുരുവിള, റിച്ച പനായി, മാനസ,
അഞ്ജന ചന്ദ്രന്, സീമാ നായര്‍, ശോഭാ മോഹന്‍, റോസ്ലിന്, പുന്നശ്ശേരി കാഞ്ചന, ബേബി നന്ദന, മനോജ് കെ. ജയന്, വിജയ് ബാബു, കൈലാഷ്, രാഹുല്‍ മാധവ്, ജോയ് മാത്യു, സിദ്ധാര്‍ത്ഥ് ശിവ, ചേതന്‍, അനുമോഹന്‍, കൊച്ചുപ്രേമന്.
സംവിധായകന് ജോഷി മാത്യു, സി.കെ. ബാബു, വി.കെ. ബൈജു, പൂജപ്പുര രാധാകൃഷ്ണന്, ഗോപു കേശവ്, ശിവന് കൃഷ്ണന്‍കുട്ടി നായര്‍, കൃഷ്ണന് ബാലകൃഷ്ണന്, മുന്‍ഷി വേണു, ഷൈലജ പി. അബു എന്നിവരാണ് ഈ പത്തുചിത്രങ്ങളിലായി അഭിനയിക്കുന്ന പ്രശസ്ത താരങ്ങള്‍.
ലെനിന് രാജേന്ദ്രന്റെ പിന്‍പേ നടപ്പവള്‍, മധുപാലിന്റെ ഒരു രാത്രിയുടെ കൂലി, ശശി പറവൂരിന്റെ ലെക്ക് ഹൗസ്, പ്രദീപ് നായരുടെ കൊടേഷ്യന്‍, നേമം പുഷ്പരാജിന്റെ കാവല്‍, സാബു തിരുവല്ലയുടെ മൗനം, ആല്‍ബര്‍ട്ടിന്റെ മുദ്ര, അവിരേ റബേക്കയുടെ ചെരിവ്, അശോക് ആര്. നാഥിന്റെ ബദര്‍, നവാഗതയായ നയനസൂര്യന്റെ പക്ഷികളുടെ മണം എന്നീ പത്തു വ്യത്യസ്ത ചിത്രങ്ങളാണ് 'ക്രോസ് റോഡ്' ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ബേബി സോമതീരം, അനില്‍ അമ്പലക്കര, പാര്ത്ഥന് മോഹന്‍, ചന്ദ്രമോഹന്, ജെ.സി. കൊട്ടാരക്കര, ബോബിന്, നാസ് നാസര്‍ എന്നിവരാണ് 'ക്രോസ് റോഡി'ന്റെ നിര്‍മ്മാതാക്കള്‍.
പ്രശസ്ത സംവിധായകന് ജയരാജ്, ലെനിന് രാജേന്ദ്രന്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ് എന്നിവരാണ് തിരക്കഥ എഴുതുന്നത്. പ്രശസ്തരായ മധു അമ്പാട്ട്, എം.ജെ. രാധാകൃഷ്ണന്, അളഗപ്പന് എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാല്‍, രമേശ് നാരായണന്, സൂരജ് എസ്. കുറുപ്പ്, നേഹാ നായര്‍, യാക്സണ്‍ ഗാരി പെരേര എന്നിവരാണ് സംഗീതസംവിധായകര്‍.
ദേശീയ അവാര്‍ഡ് ജേതാവായ രാജമുഹമ്മദ്, ടേക്ക് ഓഫിലൂടെ ശ്രദ്ധേയനായ മഹേഷ് നാരായണന് എന്നിവരാണ് എഡിറ്റിംഗ് ഒരുക്കുന്നത്.
- ഏ.എസ്. ദിനേശ്