
കൊച്ചി: ജി.എസ്.ടിയുടെ മറവില്‍ കോഴി ഇറച്ചിക്ക് വന്‍ വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. കോഴി വില കുത്തനെ ഉയരുന്നത് തടയാന്‍ സര്‍ക്കാര്‍ രംഗത്തെത്തി. തിങ്കളാഴ്ച മുതല്‍ 87 രൂപയ്ക്കേ കോഴി ഇറച്ചി വില്ക്കാന് പാടുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജി.എസ്.ടിയുടെ മറവില്‍ കൊള്ളലാഭം ഈടാക്കിയാല്‍ നടപടി സ്വീകരിക്കും. സ്പ്ലൈകോയില്‍ നിന്നുള്ള 52 ഇനങ്ങളുടെ വില കുറച്ചതായും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
ജി.എസ്.ടി നിലവില്‍ വന്നതോടെ കോഴി വിലയില്‍ പലയിടത്തും വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിലോയ്ക്ക് 150 രൂപ വരെ ഈടാക്കിയ കടകളുമുണ്ട്.






