
കൊച്ചി: ഐ.എസ്.എല്ലിന്റെ അടുത്ത സീസണില്‍ സന്ദേശ് ജിങ്കന് കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിക്കും. സി.കെ വിനീതിനൊപ്പം ജിങ്കനെയും ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി കരാറില്‍ ഒപ്പിട്ട കാര്യം ജിങ്കന് തന്നെ തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തുന്നതിന് നിര്‍ണായകമായത് ജിങ്കന്റെയും ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസിന്റെയും നേതൃത്വത്തില്‍ തീര്‍ത്ത പ്രതിരോധകോട്ടയായിരുന്നു. വിനീതുമായി നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പിട്ടിരുന്നു. വിനീതിനൊപ്പം മെഹ്താബ് ഹുസൈനെയും നിലനിര്‍ത്താനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. എന്നാല്‍ ബംഗാള്‍ താരം മെഹ്താബ് ലേലത്തിലേക്കു പോകാനാണ് താല്പര്യപ്പെട്ടത്. ഇതോടെ ജിങ്കാനുമായി മഞ്ഞപ്പട കരാറിലെത്തി. ബ്ലാസ്റ്റേഴ്സിനായി ജിങ്കന് ഇതുവരെ 41 മത്സരങ്ങക്കായി കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.






