
തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കുന്നത് ആറു മാസത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. നോട്ട് അസാധുവാക്കല്‍ പോലെ ജിഎസ്ടി പ്രഖ്യാപിച്ചത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസമുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. ധനമന്ത്രി തോമസ് ഐസക് വാചകമടി നിര്‍ത്തി പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.






