സുന്ദരനും മിതഭാഷിയുമായ നടനാണ് സച്ചിന് ആനന്ദ്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്ന ഈ ചെറുപ്പക്കാരന് ഒഴിവുസമയങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
സച്ചിന് ആനന്ദിന്റെ പേരിലും ഒരു കൗതുകമുണ്ട്. ലോകപ്രശസ്തരായ ക്രിക്കറ്റ് രാജാവ് സച്ചിന് ടെന്‍ഡുല്‍ക്കറുടെയും ലോക ചെസ് ചാമ്പ്യനായ വിശ്വനാഥന് ആനന്ദിന്റെയും പേരുകള്‍ ചേര്‍ത്താണ് യുവ നായകനടന് സച്ചിന് ആനന്ദ് എന്നു പേരിട്ടത്.
സച്ചിന് ആനന്ദ് അഭിനയിച്ച് റിലീസ് ചെയ്ത പുതിയ സിനിമ കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ നേടി ആര്. ശരത് സംവിധാനം ചെയ്ത 'സ്വയം' ആണ്. തമിഴിലും മലയാളത്തിലും പകുതി ചിത്രീകരണം പിന്നിട്ട സിനിമകളാണ് സച്ചിന് അഭിനയിക്കുന്ന പുതിയ സിനിമകള്‍.
ഈയിടെ പാലക്കാട് സ്നേഹ ചാരിറ്റബിളിന്റെ എല്ലാമായ സുനില്‍ ദാസ് സച്ചിന് ആനന്ദിനെ ആദരിക്കുകയുണ്ടായി. കെ.പി.ഏ.സി. ലളിതയാണ് സച്ചിന് ആനന്ദിനെ പൊന്നാടയണിയിച്ചത്.
അതിനുശേഷം പത്തനാപുരം ഗാന്ധിഭവനില്‍ സുനില്ദാസിനോടൊപ്പം എത്തിയ സച്ചിന് ആനന്ദ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
എം.എസ്.ഡബ്ലിയു. പാസായ സച്ചിന് ആനന്ദ് ബാലനടനായിട്ടാണ് ചലച്ചിത്രരംഗത്തു വന്നത്.
രാജസേനന് സംവിധാനം ചെയ്ത് ജയറാം നായകനായ 'കഥാനായകന്' എന്ന ചിത്രത്തില്‍ വി.കെ. ശ്രീരാമന്റെ മകനായിട്ടാണ് സച്ചിന് അഭിനയിച്ചത്. അതിനുശേഷം കുറെ ആല്‍ബങ്ങളില്‍ അഭിനയിച്ചു. അന്നെല്ലാം ജൂനിയര്‍ പ്രേംനസീര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്.
ശാരിക, സൗപര്‍ണ്ണിക തുടങ്ങിയ നടികളായിരുന്നു സച്ചിന്റെ നായികമാര്‍. പിന്നീട് രാജസേനന് സംവിധാനം ചെയ്ത മെഗാസീരിയലായ 'ഭാഗ്യനക്ഷത്ര'ത്തില്‍ ഒരു നല്ല റോളില്‍ അഭിനയിച്ചു. സൂര്യ ചാനലില്‍ ഈ മെഗാസീരിയല്‍ സംപ്രേഷണം ചെയ്തിരുന്നപ്പോള്‍ വളരെ നല്ല പ്രതികരണമായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. അതിലെ നിഷ്കളങ്കനായ ചെറുപ്പക്കാരനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
അതുപോലൊരു മകനെയാണ് തങ്ങള്‍ക്കു വേണ്ടതെന്ന് അച്ഛനമ്മമാര്‍ ആഗ്രഹിച്ചു. അതായിരുന്നു സച്ചിന്റെയും വിജയം. 'ഭാഗ്യനക്ഷത്ര'ത്തിലെ സച്ചിന് ആനന്ദിന്റെ അഭിനയം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് 'കളഭമഴ' എന്ന ചിത്രത്തില്‍ തിലകന്റെ മകനായി അഭിനയിക്കാന്‍ സച്ചിനെ ക്ഷണിച്ചത്.
'കളഭമഴ'യില്‍ തലതെറിച്ച ചെറുപ്പക്കാരന് 'നന്ദു'വിന്റെ റോളിലാണ് സച്ചിന് അഭിനയിച്ചത്. ഭാഗ്യനക്ഷത്രത്തിലെ നിഷ്കളങ്കനായ ചെറുപ്പക്കാരനില്നിന്നുള്ള മാറ്റം. 10 ദിവസം തിലകനോടൊപ്പം താമസിച്ച് അഭിനയിച്ച നല്ല ഓര്‍മ്മകളാണ് അഭിമാനത്തോടെ സച്ചിന് സൂക്ഷിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ നല്ല നടന്മാരില് ഒരാളായ തിലകന് യാതൊരു തരത്തിലും തലക്കനം കാണിക്കാതെയായിരുന്നു ഒരു ചെറുപ്പക്കാരനും തുടക്കക്കാരനുമായ തന്നോടു പെരുമാറിയതെന്ന് സന്തോഷത്തോടെ സച്ചിന് പറയുകയുണ്ടായി.
ഠ അഭിനയത്തിന്റെ യൂണിവേഴ്സിറ്റിയായ തിലകന് സാറിനൊപ്പം നിന്നപ്പോള്‍ വല്ലാത്ത വിറയല്‍. അത് തിലകന് സാര്‍ മനസ്സിലാക്കിയിട്ടെന്നോണം എന്റെ തോളത്തുപിടിച്ച് പതുക്കെ പറഞ്ഞു. 'ഞാനും ആദ്യം സ്റ്റേജില്‍ കയറിയപ്പോള്‍ വിറച്ചിരുന്നു. മനസിന്റെ ധൈര്യം ചോര്‍ന്നുപോകാന്‍ പാടില്ല. എന്നെ തിലകനായി കാണാതിരിക്കുക.
ഞാനിപ്പോള്‍ സച്ചിന്റെ അച്ഛനാണ്. ആ രീതിയില്‍ പെരുമാറിയാല്‍ മതി. ഓക്കെ...' പുറത്ത് പതുക്കെ തട്ടി. എന്നിട്ടും എന്റെ വിറയല്‍ മാറിയില്ല. പിന്നീടെപ്പോഴോ നോര്‍മ്മലായപ്പോള്‍ അഭിനയത്തിന്റെ ഏതാനും പാഠങ്ങള്‍ തിലകന് സാര്‍ പറഞ്ഞുതന്നു.
അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഞാനന്ന് മൂന്നുകുപ്പി വെള്ളമാണ് കുടിച്ചത്. വെള്ളംകുടിച്ചാലും നല്ല നടനിലേക്കുള്ള ദൂരം എന്തെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞല്ലോ.
ഠ കളഭമഴയ്ക്കു ശേഷമാണ് 'നക്ഷത്രങ്ങള്‍' ലഭിച്ചത്. അതൊരു കുടുംബകഥയാണ്. പിങ്കിയും കല്യാണിയുമായിരുന്നു എന്റെ നായികമാര്‍ .ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത 'പവനായി 918' എന്ന ചിത്രത്തിലെ നായികയാണ് പിങ്കി.
ഠ എല്ലാവര്ക്കും നന്മ വരണമേ എന്ന് പ്രാര്‍ത്ഥിച്ച് നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന യദു എന്ന ചെറുപ്പക്കാരന്. എന്നാല്‍ നന്മ ചെയ്തിട്ടും അവരൊക്കെ നന്ദികേടു മാത്രമാണ് യദുവിനോട് കാണിച്ചത്.
ഠ മൂന്ന് അപ്പിയറന്‍സുള്ള കഥാപാത്രമാണ് യദു. അമ്പലവാസിയായും പ്രതികാരദാഹിയായും മോഡേണ്‍ വേഷത്തിലുമാണ് അഭിനയിച്ചത്. ഒരു തുടക്കക്കാരന് എന്ന നിലയിലും സോളോ നായകന് എന്ന നിലയിലും എനിക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ വേഷമായിരുന്നു യദുവിന്റേത്.
ആ ചിത്രത്തിലെ അഞ്ചു ഗാനങ്ങളില്‍ 3 ഗാനങ്ങളിലും ഞാന്‍ അഭിനയിച്ചു. എം.ജി. ശ്രീകുമാര്‍ സാറാണ് സംഗീതം നല്‍കിയത്. കൂടാതെ ഒരു ഫൈറ്റ് സീനിലും അഭിനയിച്ചു.

? തിലകനോടൊപ്പം അഭിനയിച്ചപ്പോള്‍ സച്ചിന് കൂടുതല്‍ പ്രാവശ്യം വെള്ളം കുടിച്ചെന്ന് പറഞ്ഞിരുന്നു
ഠ അഭിനയത്തിന്റെ യൂണിവേഴ്സിറ്റിയായ തിലകന് സാറിനൊപ്പം നിന്നപ്പോള്‍ വല്ലാത്ത വിറയല്‍. അത് തിലകന് സാര്‍ മനസ്സിലാക്കിയിട്ടെന്നോണം എന്റെ തോളത്തുപിടിച്ച് പതുക്കെ പറഞ്ഞു. 'ഞാനും ആദ്യം സ്റ്റേജില്‍ കയറിയപ്പോള്‍ വിറച്ചിരുന്നു. മനസിന്റെ ധൈര്യം ചോര്‍ന്നുപോകാന്‍ പാടില്ല. എന്നെ തിലകനായി കാണാതിരിക്കുക.
ഞാനിപ്പോള്‍ സച്ചിന്റെ അച്ഛനാണ്. ആ രീതിയില്‍ പെരുമാറിയാല്‍ മതി. ഓക്കെ...' പുറത്ത് പതുക്കെ തട്ടി. എന്നിട്ടും എന്റെ വിറയല്‍ മാറിയില്ല. പിന്നീടെപ്പോഴോ നോര്‍മ്മലായപ്പോള്‍ അഭിനയത്തിന്റെ ഏതാനും പാഠങ്ങള്‍ തിലകന് സാര്‍ പറഞ്ഞുതന്നു.
അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഞാനന്ന് മൂന്നുകുപ്പി വെള്ളമാണ് കുടിച്ചത്. വെള്ളംകുടിച്ചാലും നല്ല നടനിലേക്കുള്ള ദൂരം എന്തെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞല്ലോ.
? നക്ഷത്രങ്ങളിലെ നായകനായത്..
ഠ കളഭമഴയ്ക്കു ശേഷമാണ് 'നക്ഷത്രങ്ങള്‍' ലഭിച്ചത്. അതൊരു കുടുംബകഥയാണ്. പിങ്കിയും കല്യാണിയുമായിരുന്നു എന്റെ നായികമാര്‍ .ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത 'പവനായി 918' എന്ന ചിത്രത്തിലെ നായികയാണ് പിങ്കി.
? കളഭമഴയില്‍ തെറിച്ച ചെറുപ്പക്കാരന്. നക്ഷത്രങ്ങളിലോ.
ഠ എല്ലാവര്ക്കും നന്മ വരണമേ എന്ന് പ്രാര്‍ത്ഥിച്ച് നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന യദു എന്ന ചെറുപ്പക്കാരന്. എന്നാല്‍ നന്മ ചെയ്തിട്ടും അവരൊക്കെ നന്ദികേടു മാത്രമാണ് യദുവിനോട് കാണിച്ചത്.
? യദു എന്ന കഥാപാത്രം.
ഠ മൂന്ന് അപ്പിയറന്‍സുള്ള കഥാപാത്രമാണ് യദു. അമ്പലവാസിയായും പ്രതികാരദാഹിയായും മോഡേണ്‍ വേഷത്തിലുമാണ് അഭിനയിച്ചത്. ഒരു തുടക്കക്കാരന് എന്ന നിലയിലും സോളോ നായകന് എന്ന നിലയിലും എനിക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ വേഷമായിരുന്നു യദുവിന്റേത്.
ആ ചിത്രത്തിലെ അഞ്ചു ഗാനങ്ങളില്‍ 3 ഗാനങ്ങളിലും ഞാന്‍ അഭിനയിച്ചു. എം.ജി. ശ്രീകുമാര്‍ സാറാണ് സംഗീതം നല്‍കിയത്. കൂടാതെ ഒരു ഫൈറ്റ് സീനിലും അഭിനയിച്ചു.

? പ്രണയം
ഠ സിനിമയോടും ജീവിതത്തോടും മാത്രം.
? കല്യാണം.
ഠ സംഭവാമി യുഗേ യുഗേ
? ആരെയെങ്കിലും കണ്ടെത്തിയോ.
ഠ ഇല്ല. അതൊക്കെ വീട്ടുകാര്‍ തീരുമാനിക്കും.
? എന്താ പ്രണയിക്കാത്തത്.
ഠ എനിക്ക് അറിയപ്പെടുന്ന നടനാകണം. അതിനു ശേഷം കല്യാണം.
? മാന്യമായ ജോലി ഉണ്ടല്ലോ. പിന്നെന്താ വിവാഹം കഴിച്ചാല്‍
ഠ ആലോചിക്കാം. എനിക്ക് ആദ്യം ചെയ്യാനുള്ളത് രണ്ടു സിനിമകളാണ് അത് ആദ്യം നടക്കട്ടെ.
? യുവതലമുറയില്‍ പെട്ട ഏതു നടനെയാണ് ഇഷ്ടം.
ഠ ഫഹദ് ഫാസിലിനെ. ഫഹദിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമാണ്. എന്നു കരുതി മറ്റുള്ളവര്‍ മോശമാണെന്ന് എഴുതി കൊല്ലല്ലെ.
? മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും.
ഠ അയ്യയ്യോ... അവര്‍ വലിയ നായകനടന്മാര്. ഞാനവരെക്കുറിച്ച് എന്തു പറയാന്‍. ആനയെക്കുറിച്ച് ഉറുമ്പ് ഉപദേശിക്കുന്നതു പോലെയാകില്ലെ.
? പഞ്ചാരയടിക്കാറുണ്ടോ.
ഠ ചായ കുടിക്കുമ്പോള്‍ ചേര്‍ക്കാറുണ്ട്.
? അത്തരം പഞ്ചാരയല്ല.
ഠ കോളജില്‍ പഠിക്കുമ്പോള്‍ അത്തരം ചില പഞ്ചാരകള്‍ ഉണ്ടായിരുന്നു. ടൈംപാസിന്. കോളജ് വിട്ടപ്പോള്‍ അതൊക്കെ അവിടെ വച്ച് പോന്നു.
? മറന്നതാണോ.
ഠ ബോധപൂര്‍വം മറന്നതാണ്.
? ഇതിനിടയില്‍ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചു.
ഠ അതെ. ഞാനൊരിക്കലും ആ രീതിയില്‍ ഒരവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. യുവപ്രതിഭയ്ക്കുള്ള അവാര്‍ഡ് ഞാന്‍ സ്വീകരിച്ചത് പ്രേംപ്രകാശില്നിന്നാണ്.
? അഭിനയം, ജോലി. ഇതിനിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നു.
ഠ ഞാന്‍ രണ്ടു സ്ഥലത്താണ് കൂടുതല്‍ സഹകരിക്കുന്നത്. ഒന്ന് ഡോക്ടര്‍ പുനലൂര്‍ സോമരാജന് സാര്‍ നടത്തുന്ന പത്തനാപുരം ഗാന്ധിഭവന്. മറ്റൊന്ന് പാലക്കാട് സുനില്‍ദാസ് സ്വാമി നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റ്. രണ്ടും മനുഷ്യരുടെ നന്മകള്ക്കു വേണ്ടിയുള്ളതാണ്.
? കുറെ സിനിമകളില്‍ അവസരം കിട്ടിയാലും മോഹിപ്പിക്കുന്ന സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കണ്ടേ? അങ്ങനെയെങ്കില്‍ താങ്കളെ മോഹിപ്പിച്ച സംവിധായകര്‍ ആരൊക്കെയാണ്.
ഠ അടൂര്‍ ഗോപാലകൃഷ്ണന് സാര്‍, ഷാജി എന്‍. കരുണ്‍ സാര്‍, പ്രിയദര്ശന് സാര്‍, ഹരിഹരന് സാര്‍. ഇവരുടെ ചിത്രങ്ങളില്‍ ഒന്നുരണ്ടു സീനുകളുള്ള ഒരു റോള്‍ കിട്ടിയാലും ഞാന്‍ ഹാപ്പിയാണ്.
? പുതിയ പ്രോജക്ടുകള്‍.
ഠ ആര്. ശരത് സാറിന്റെ 'സ്വയം' ചെയ്തുകഴിഞ്ഞപ്പോള്‍ പലരും പുതിയ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ഒരു തമിഴ് സിനിമയ്ക്കും മലയാളസിനിമയ്ക്കും മാത്രമാണ് ഞാന്‍ ഡേറ്റ് കൊടുത്തതും അഡ്വാന്‍സ് വാങ്ങിയതും.
? ഷൂട്ടിംഗ് കഴിഞ്ഞോ.
ഠ ഇല്ല. രണ്ടും പാതിവഴിയില്‍ കിടക്കുകയാണ്. തമിഴ് സിനിമ രണ്ടു ഷെഡ്യൂളിലായിട്ടാണ് ചെയ്യുന്നതെന്ന് മുമ്പ് വിളിച്ചുപറഞ്ഞിരുന്നു.
? അഭിനയരംഗത്ത് ക്ലച്ച് പിടിച്ചില്ലെങ്കില്‍ സംവിധായകനാകുമോ?
ഠ ഒരു അവകാശവാദവും എനിക്കില്ല. എന്നോട് വരാന്‍ പറഞ്ഞു. വന്നു. സിനിമ ചെയ്യാന്‍ പറഞ്ഞു. അനുസരിച്ചു. എന്നുകരുതി എനിക്ക് എന്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്.
? മറ്റെന്താണ് പറയാനുള്ളത്.
ഠ നല്ല സിനിമകളില്‍ നല്ല റോളുകള്‍. അതില്‍ കച്ചവട സിനിമകളും ആകാം, വിരോധമില്ല. സച്ചിന് ആനന്ദ് പറഞ്ഞുനിര്‍ത്തി.

Comments