
നോക്കിയ 5 ന്റെ പ്രീബുക്കി ആരംഭിച്ചു. ജൂണ്‍ മാസത്തിലാണ് എച്ച്എംഡി ഗ്ലോബല്‍ കമ്പനി നോക്കിയയുടെ മൂന്നു ഫോണുകളായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകള്‍ ഇറക്കിയത്. ഫെബ്രുവരിയില്‍ ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ ഈ മൂന്ന് സ്മാര്‍ട്ട് ഫോണുകളും പ്രഖ്യാപിച്ചത്.
ജൂണ്‍ 16ന് നോക്കിയ 3 ഓഫ്ലൈന് സ്റ്റോറുകളില്‍ ലഭ്യമായി തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും നോക്കിയ ഫോണുകള്‍ വാങ്ങാവുന്നതാണ്. ജനുവരിയില്‍ ചൈനീസ് വിപണിയില്‍ പുറത്തിറങ്ങിയ നോക്കിയ 6ന് വലിയ സ്വീകാര്യതയാണു ലഭിച്ചത്. ആദ്യ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 23 സെക്കന്‍ഡ് കൊണ്ട് എല്ലാ ഫോണുകളും വിറ്റു പോയിരുന്നു. 12,899 രൂപ നല്കി നോക്കിയ 5 ഓഫ്ലൈന് മാര്‍ക്കറ്റിലൂടെ വാങ്ങാവുന്നതാണ്.






