
ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ എസ്യുവി നിര്‍മ്മാതാക്കള്‍ കാറുകളുടെ വില കുറച്ചു. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍, ഇന്നോവ ക്രിസ്റ്റ. സിആര്‍വി എന്നിവയുടെ വിലയാണ് കുറച്ചിരിക്കുന്നത്.
വിലയില്‍ മൂന്ന് ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്നോവയുടെ വിയയില്‍ 98500 രൂപയുടെ കുറവാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോര്‍ച്യൂണറിന് 217000 രൂപയാണ് കുറച്ചിരിക്കുന്നത്. ഫോര്‍ഡ് കാറുകളുടെ വില 4.5 ശതമാനമായും കുറച്ചിട്ടുണ്ട്.






