
ബാഹുബലി 2 1700 കോടി നേടി പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയിലെ വലിയൊരു ആശയകുഴപ്പം കണ്ടു പിടിച്ചിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് രാജമൗലിയെ പോലും അതിശയിപ്പിക്കുന്ന സംശയം പ്രചരിക്കുന്നത്്. സിനിമയിലെ വളരെ പ്രധാനപ്പെട്ട രംഗങ്ങളിലാണ് ഈ തെറ്റ് സംഭവിച്ചത്.
ബല്ലാല ദേവയ്ക്ക്, ദേവസേനയെ വിവാഹം ആലോചിക്കാന്‍ ബല്ലാല ദേവയുടെ വാള് ശിവഗാമി ദേവി കുന്തള രാജ്യത്തേയ്ക്ക് കൊടുത്തയയ്ക്കുന്നു. വാളുമായി പരിവാരങ്ങള്‍ കുന്തളയില് എത്തുന്നു. രാജ സദസ്സില്‍ ശിവഗാമി ദേവിയുടെ മകന്റെ വാള് വെച്ച് കാര്യം അവതരിപ്പിക്കുന്നു. ഈ സമയം ഇതെല്ലാം കണ്ടും കേട്ടും കട്ടപ്പ നില്‍ക്കുന്നുണ്ട്. ഇനിയാണ് പ്രേക്ഷകരെ കുഴക്കിയ സംശയം.






