തിരുവനന്തപുരം : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ അറസ്റ്റോടെ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് സിപിഎംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുളള ടീം അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ഒരു നടപടിയും ഉണ്ടാകില്ല എന്നായിരുന്നു കേരളത്തിലെ പൊതുജനങ്ങള്‍ക്ക് ഇടയിലുള്ള സംസാരം. ഈ കേസോടെ ആ ധാരണ മാറുകയാണെന്നും കേരളാ പോലീസിന്റെ മികവ് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Comments