
പണമടയ്ക്കുന്ന ആപ്പുകളുടെ കൂട്ടത്തില്‍ ഇനി വാട്സപ്പും. ബാങ്കുകളുടെ പങ്കാളിത്തത്തോടെ ആപ്പ് വഴി പണമിടപാടുകള്‍ നടത്തുന്നതിനുള്ള നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ അനുവാദം വാട്സാപ്പിനു ലഭിച്ചു.
അധികകാലം വൈകാതെ പണമിടപാടുകള്‍ വാട്സാപ്പിലൂടെ നടത്താനാവും. പണം ലഭിക്കേണ്ട ആളുടെ വിവരങ്ങള്‍ ഒന്നും നല്‍കാതെ ഒരു അക്കൌണ്ടില്‍ നിന്നും മറ്റൊരു അക്കൌണ്ടിലേയ്ക്ക് പണമിടപാടുകള്‍ സാധ്യമാക്കുന്ന യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് വഴിയാണ് വാട്സാപ്പില്‍ പണമിടപാടുകള്‍ നടത്തുക.
അപെക്സ് പേയ്മെന്റ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും വാട്സാപ്പിനു ഇക്കാര്യത്തില്‍ സമ്മതം ലഭിച്ചതായി നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ എംഡിയും സിഇഓ യുമായ ഏപി ഹോത്ത സ്ഥിരീകരിച്ചു.






