
കോഴിക്കോട്: സംസ്ഥാനത്ത് കോഴികച്ചവടക്കാര്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായി. ധനമന്ത്രി തോമസ് ഐസക് കച്ചവടക്കാരുമായി കോഴിക്കോട് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോഴി ജീവനോടെ കിലോയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 87 രൂപയ്ക്ക് വില്‍ക്കും. എന്നാല്‍ ഇത് ഗ്രഡ് ചെയ്ത് വാങ്ങുന്നതിന് അതിനുള്ള ചാര്‍ജും വേസ്റ്റ് ഡിസ്പോസല്‍ ചാര്‍ജും നല്‍കണം. കോഴി ഇറച്ചിയായി വാങ്ങുന്നതിന് കിലോയ്ക്ക് 158 രൂപ നല്‍കണം. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ഈ വിലയില്‍ മാറ്റവരുമെന്നും ധനമന്ത്രി അറിയിച്ചു.






