ജനപ്രിയ താരം അഴിക്കുള്ളില്‍ ആയപ്പോള്‍ ആഘോഷമാക്കിയത് സോഷ്യല്‍ മീഡിയയാണ്. ദിലീപ് അറസ്റ്റിലായതോടെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് വാട്സാപ്പ് അടക്കമുള്ളതിലൂടെ നിരവധി നവമാധ്യമങ്ങളിലൂടെ ട്രോളുകളുംകറങ്ങി നടക്കുന്നുണ്ട്. ഇത്തരവാര്ത്തകളിലൂടെയും മറ്റും നവമാധ്യമങ്ങളിലെ ട്രന്റിങ് വിഷയങ്ങളാണ് ഇന്ന് താരം.
ഇതിന് പുറമെ താരത്തിന്റെ വെല്‍ക്കം ടു സെന്റ്രല്‍ ജയില്‍ എന്ന ചിത്രത്തിലെ നിരവധി തമാശരംഗങ്ങളും കറങ്ങി നടക്കുന്നുണ്ട്. സെര്‍ച്ച് എന്ജിന് ഭീമന്മാരായ ഗൂഗിള്‍ ട്രെന്‍ഡിങ്ങിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുന്നില്‍ നിന്നിരുന്ന ഈ വിഷയവും താരവും തന്നെയാണ്.
ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെയാണ് ഇത് മുന്നിലെത്തിയത്. നേരത്തെ കഴിഞ്ഞ വര്‍ഷം ദിലീപ് കാവ്യയുമായുള്ള വിവാഹം ആയിരുന്നു ഇത്തരത്തില്‍ ട്രെന്ടിങ്ങില്‍ തിളങ്ങിയത്. വിദേശത്തുള്ളവരാണ് ദിലീപിന്റെ വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞിരിക്കുന്നത്.






