
ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വീണ്ടും പാക് വെടിവെയ്പ്പ്. പാക്കിസ്താന് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന്റെ പിന്നാലെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.
പാക്കിസ്താന് അടുത്തിടെ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.






