
കൊച്ചി: ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്സിബിറ്റേഴ്സ് യൂണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു.
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ ദിലീപിനെ പ്രസിഡന്റ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് ആശീര്‍വാദ് സിനിമാസിന്റെ ഉടമയായ ആന്റണി പെരുമ്പാവൂര്‍ ചുമതലയേറ്റത്. വൈസ് പ്രസിഡന്റായിരുന്നു ആന്റണി പെരുമ്പാവൂര്‍.
കൊച്ചിയില്‍ നടന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ആന്റണിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ദിലീപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാത്രമാണ് നീക്കിയത് എന്നാല്‍ ഇപ്പോഴും സംഘടനയില്‍ അംഗമാണെന്നും യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിന് ഒരു തടസ്സുവുമില്ലെന്നും ആന്റണി വ്യക്തമാക്കി.






