
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 1000, 500 നോട്ടുകളില്‍ എത്രത്തോളം തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്കിന് ഇപ്പോഴുമറിയില്ല. തിരിച്ചെത്തിയ നോട്ടുകള്‍ ഇതുവരെ എണ്ണിത്തീരാത്തതാണെത്രെ കാരണം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രത്യേക സംഘം ദിവസം മുഴുവന്‍ നോട്ടുകള്‍ എണ്ണുകയാണെന്നും സംഘത്തിലുള്ളവര്‍ക്ക് ഞായറാഴ്ച ഒഴികെ ഒരുദിവസവും അവധി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര അസാധുനോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന ചോദ്യം സമാജ്വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാള്‍, തൃണമൂല്‍ എം പി സൗഗതോ റോയ് എന്നിവര്‍ ഉന്നയിച്ചു. ഇതേത്തുടര്‍ന്നാണ് ആര്.ബി.ഐ ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.






