
ലണ്ടന്‍: വിംബിള്‍ഡന്‍ ഫൈനലില്‍ വനിതാ വിഭാഗം ഫൈനലില്‍ വീനസും മുഗുരുസയും ഏറ്റുമുട്ടും. അഞ്ചുതവണ ചാംമ്പ്യനായ അമേരിക്കന്‍ താരം വീനസ് വില്ല്യംസും സ്പെയിന് താരമായ ഗാര്‍ബൈന്‍ മുഗുരുസയും ഇന്നാണ് കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ പോരാടുന്നത്.
സെമി ഫൈനലില്‍ 10-ാം സീഡായ വീനസ് ജൊഹാനയേയും, മുഗുരുസ സീഡില്ലാതാരം സ്ലൊവാക്യയുടെ മഗ്ദലേന റൈബിറിക്കോവയേയും പരാജയപ്പെടുത്തിയാണ് ഫൈനലിലേയ്ക്ക് മാര്‍ച്ച്ചെയ്തത്. 1994 ല്‍ മാര്‍ട്ടിന നവരത്തിലോവ ഫൈനലിലെത്തിയ ശേഷം വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് വീനസ് വില്ല്യംസ്.
2000, 2001, 2005, 2007, 2008 വര്‍ഷങ്ങളില്‍ ചാമ്പ്യനായ വീനസ് ഒമ്പതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇവിടെ മറ്റൊരു കിരീടപ്പോരിന് ഇറങ്ങുന്നത്. അതേസമയം വിംബിള്‍ഡണില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. മിക്സ്ഡ് ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ- ഡബ്രയോവ്സ്കി സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി.



