ന്യൂഡല്‍ഹി: വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ മീരാകുമാര്‍ ഉറപ്പിക്കുന്നു. അതിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അദ്ധ്യക്ഷനായ ആപ് രാഷ്ട്രീയ കാര്യകാരസമിതിയാണ് മീരാകുമാറിനെ പിന്തുണക്കുവാന് തീരുമാനിച്ചതെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങ് പറഞ്ഞു. മീരാ കുമാറിന്റെ പ്രതിനിധികള്‍ കെജ്രിവാളിനെ ടെലഫോണില്‍ ബന്ധപ്പെടുകയും പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും സഞ്ജയ് സിങ്ങ് പറഞ്ഞു.
ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ 60എംഎല്‍എമാരും പഞ്ചാബില്‍ 20 എംഎല്‍എമാരും 4 എംപി മാരുമാണുള്ളത്. എന്നാല്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍കൃഷ്ണ ഗാന്ധിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന ആപ്പ് നേതാവ് അശുതോഷ് വ്യക്തമാക്കി.






