
ചെന്നൈ: ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്ശിച്ചെന്നാപോരിച്ച് നടന് കമല്‍ഹാസനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ നടന് തന്റെ പ്രതികരണം അറിയിക്കുന്നതിനിടെയാണ് നടിയുടെ പേര് പരാമര്‍ശിച്ചത്. പേര് പരാമര്‍ശിക്കുന്നത് നിയമവിരുദ്ധമല്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നുവെങ്കിലും എന്തിനാണ് പേര് മറച്ചുവയ്ക്കുന്നതെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി. ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ നേരത്തെ കമല്ഹാസന് നോട്ടിസ് അയച്ചിരുന്നു.






